ഡബ്ളിന്‍ :അമേരിക്കയില പനാമ സിറ്റിയില്‍ നടന്ന അന്താരാഷ്ട റോബോട്ടിക്സ് ഒളിമ്പ്യാഡ് ഫൈനലില്‍ അയര്‍ലന്‍ഡ് ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കി.
ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത മത്സരത്തില്‍ ഐറിഷ് ദേശീയടീമിന്റെ ഭാഗമായി മലയാളി വിദ്യാര്‍ഥികളായ അമല്‍ രാജേഷും,ജോയല്‍ ഇമ്മാനുവേലും ഉള്‍പ്പെടെ ഏഴു പേരാണ് പങ്കെടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ 14 എഞ്ചിനീയറിംഗ് വെല്ലുവിളികളില്‍ ഒന്നിനെ അടിസ്ഥാനമാക്കിയാണ് ഗ്ളോബല്‍ ചലഞ്ച് തീം രൂപകല്‍പ്പന ചെയ്യുന്നത്. റോബോട്ടിക്ക് യുഗത്തിലേക്കു വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ റോബോട്ടിക് ചലഞ്ച് ആയിരുന്നു ഈ വര്‍ഷത്തെ മത്സരഇനം. യുവ മനസ്സുകളില്‍ ആത്മവിശ്വാസം ഉണര്‍ത്താനും, കൂട്ടായ പങ്കാളിത്തത്തിലൂടെ അവരുടെ നൈപുണ്യം വര്‍ധിപ്പിക്കാനും ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് നടന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള്‍ റോബോട്ടിക്സുമായി എങ്ങനെ സംയോജിപ്പിക്കാം എന്നതും മത്സരത്തിന്റെ ഭാഗമായിരുന്നു.
ലോകത്തെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ പ്രമേയമാക്കി റോബോട്ടിനെ നിര്‍മ്മിക്കാനും, പ്രോഗ്രാം ചെയ്യാനും ഓരോ ടീമിനും അവസരമുണ്ട്. ഓരോ ടീമും മത്സരത്തിലെ ഓരോ റൗണ്ടിലും തങ്ങളുടെ ടീമിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും തങ്ങളുടെ റോബോട്ടിനെ മത്സരവേദിയിലേക്ക് നാവിഗേറ്റ് ചെയ്യുകയും ചെയ്യുന്നു.
അയര്‍ലണ്ടിലെ ഏറ്റവും പ്രഗത്ഭരായ യുവ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട ടീമില്‍ പങ്കെടുക്കുവാനും, തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം ലഭിച്ചതില്‍ ഏറെ സന്തോഷ മുണ്ടെന്ന് ജോയലും, അമലും പറഞ്ഞു. രാജ്യത്തെ ജനങ്ങളോടുള്ള നന്ദി അറിയിക്കുന്നതായി ടീമംഗങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഡബ്ളിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ദേശീയ ടീമിന് ഉജ്വല വരവേല്‍പ്പ് നല്കി.
ലൂക്കന്‍ ലിഫിയില്‍ താമസിക്കുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ രാജേഷിന്റെയും, നേഴ്സ് പ്രാക്ടീഷണര്‍ ആയ ബെറ്റ്സിയുടെയും പുത്രനാണ് ട്രാന്സിഷന് ഇയര്‍ വിദ്യാര്‍ഥിയായ അമല്‍.
അയര്‍ലന്‍ഡിലെ ഹോട്ടല്‍ ശൃംഖലയായ സ്പൈസ് വില്ലേജിന്റെ ഉടമ ഇമ്മാനുവേലിന്റെയും, കൂമ്പ് ഹോസ്പിറ്റല്‍ നേഴ്സ് മാനേജര്‍ റീത്തയുടെയും പുത്രനായ ജോയല്‍ ലിവിങ് സെര്‍ട്ട് വിദ്യാര്‍ഥിയാണ്.
അയര്‍ലണ്ട് മലയാളി സമൂഹത്തിനും അഭിമാനമായി മാറുന്നു ഇവരുടെ ചരിത്രവിജയം.

Comments: